കാസര്‍കോട്: സംഘര്‍ഷ രഹിത കേരളം, സമാധാന കേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രജാ സോഷ്യലിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി കെ.കെ പൊന്നപ്പന്‍ നയിക്കുന്ന സംസ്ഥാന വാഹന പ്രചരണജാഥ ജനുവരി നാലുമുതല്‍ 19 വരെ നടക്കും. നാലിന് വൈകീട്ട് നാലിന് മഞ്ചേശ്വരത്തുനിന്നാരംഭിക്കുന്ന ജാഥയ്ക്ക് 280 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. 200 പാര്‍ടി പ്രവര്‍ത്തകര്‍ സ്ഥിരാംഗങ്ങളായുണ്ടാകും. എല്ലാ ജില്ലകളിലും പൊതുസമ്മേളനത്തോടെ ജില്ലാതല പ്രചരണസമാപനം നടക്കും. ജനുവരി 19 ന് തിരുവനന്തപുരത്ത് പതിനായിരം പ്രവര്‍ത്തകരുടെ ജാഥയക്ക് സമാപനമാകും.
സംഘര്‍ഷഭരിതമായ സംസ്ഥാനത്തെ സമകാലിക പശ്ചാത്തലത്തിലാണ് പി.എസ്.പി നവോത്ഥാന സന്ദേശയാത്ര നടത്താന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ പൊന്നപ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ പി മനോജ്കുമാര്‍, ജില്ലാ സെക്രട്ടറി ഉല്ലാസ്, സംസ്ഥാന കോര്‍ഡിനേറ്റര്‍ അനൂപ് പുതിയോട്ടില്‍, ജാഥാകോര്‍ഡിനേറ്റര്‍ കുഞ്ഞിരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ നവോത്ഥാന സന്ദേശയാത്ര ജനുവരി നാലിന്