കാസര്‍കോട്: പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പൊതു പങ്കാളിത്ത പരിപാടികള്‍ ചെങ്കള ഗ്രാമ പഞ്ചായത്തില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ചു. വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും അവ സംസ്‌കരണ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുമുള്ള വിപുലമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഹരിതസേനകളുടെ പ്രവര്‍ത്തനം ശക്തമാക്കും. പരിസ്ഥിതി ദിനത്തില്‍ 12,000 വൃക്ഷതൈകള്‍ വിതരണം ചെയ്തു. ക്ലബ്ബുകള്‍, കുടുംബശ്രീ, സ്ഥാപനങ്ങള്‍ എന്നിവയിലൂടെ വിതരണം ചെയ്ത തൈകളുടെ തുടര്‍പരിരക്ഷ വിലയിരുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. പ്രതിജ്ഞാ രേഖയില്‍ ഒപ്പു രേഖപ്പെടുത്തിക്കൊണ്ട് പ്രകൃതി സംരക്ഷണ പ്രഖ്യാപനം നടത്തി.പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇ.ശാന്തകുമാരി അദ്ധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. എസ്.എന്‍.പ്രമോദ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനം വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.അഹമ്മദ് ഹാജി, ഹാജിറ മുഹമ്മദ് കുഞ്ഞി ,സദാനന്ദന്‍ ,അസിസ്റ്റന്റ് സെക്രട്ടറി എം.ബാബു, എ.സി.അംബിക എന്നിവര്‍ സംസാരിച്ചു.
പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
‘നിത്യ ഹരിത ഭൂമി… വീണ്ടെടുക്കപ്പെട്ട പ്രകൃതി’ എന്ന പ്രമേയവുമായി മുസ്ലീം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്റെ ബദിയടുക്ക പഞ്ചായത്ത് തല ഉദ്ഘാടനം ജി. എച്ച്. എസ്- പെരഡാല സ്‌കൂളില്‍ മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബദ്‌റുദ്ദീന്‍ താഷിം വൃഷ തൈ നട്ട് പിടിപ്പിച്ച് നിര്‍വഹിച്ചു.
അന്‍വര്‍ ഓസോണ്‍ അധ്യക്ഷനായി. മൊയ്തീന്‍ കുട്ടി മാര്‍ജിന്‍ ഫ്രീ, ഹൈദര്‍, രാജഗോപാല്‍, അബ്ദുറഹ്മാന്‍ അന്നടക്ക, മൊയ്തു പള്ളത്തടുക്ക, കാലിദ് ബാപ്പാലിപാനം, തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(06.06.2018)
ഇന്നത്തെ ചോദ്യം
കേരളത്തിലെ ഏറ്റവും ചെറിയ നദി?
A). ചന്ദ്രഗിരി
B). മഞ്ചേശ്വരം
C). നെയ്യാര്‍
D). ചാലിയാര്‍
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (05.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: വയനാട്
വിജയി: രിസ ഫാത്തിമ, നെല്ലിക്കുന്ന്, കാസര്‍കോട്.