ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് ഓരോദിവസവും കേള്‍ക്കുന്നത് ഓരോവര്‍ത്തകളാണ്. അതില്‍ കൂടുതലും നിയമപാലകരുടെ കഴിവില്ലയിമയാണ് തുറന്ന് കാട്ടപ്പെടുന്നത്. എന്നാല്‍ ഇതൊന്നും യൂ.പി പോലീസ് സംവിധാനത്തെ ബാധിക്കാറില്ല എന്നതാണ് പ്രധാനം. ഇപ്പോഴിതാ യൂ.പി പൊലീസിന് നാണക്കേടായിരിക്കുകയാണ് പിഞ്ചുബാലികയുടെ ചോദ്യം. മാന്‍വി എന്ന പിഞ്ചുബാലികയാണ് ഉത്തര്‍പ്രദേശിലെ പോലീസ് സംവിധാനത്തെ നാണം കെടുത്തുന്ന ചോദ്യവുമായി എത്തിയത്. രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്ത അമ്മയുടെ മരണ കാരണം അറിയണമെന്നായിരുന്നു കുട്ടിയുടെ ആവശ്യം. ഇതിനായി തന്റെ പണക്കുടുക്കയിലെ മുഴുവന്‍ സമ്പാദ്യവും തരാം എന്നായിരുന്നു, ഉന്നത പോലീസ് ഉദ്ദ്യോഗസ്ഥരോട് ഈ പിഞ്ചുബാലിക പറഞ്ഞത്. കൈകൂലി തന്നലെ കേസ് അന്വോഷിക്കുമെന്ന് പലരും പറഞ്ഞു കേട്ടു അത് കെണ്ടാണ് കൈകൂലിയുമായി വന്നതെന്ന് മാന്‍വി പറഞ്ഞു. ഐ.ജി രാം കുമാറിന്റെ ഓഫിസിലെത്തി അദ്ദേഹത്തെ കണ്ടായിരുന്നു മാന്‍വിയുടെ ഈ ആവശ്യം. ഇത് കേട്ട ഐ.ജി ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് പൊലീസിലെ വീഴ്ച മനസ്സിലാക്കി കേസ് വേഗത്തിലാക്കുമെന്നും ഇതിനായി പണം ആവശ്യമില്ലെന്നും പറഞ്ഞു. പിന്നീട് കേസിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഐ.ജി മാന്‍വി എന്ന പിഞ്ചുബാലികക്ക് വക്കും കൊടുത്തു.
കുട്ടിയുടെ പോലീസ് ആസ്ഥാനത്തേക്കുള്ള വരവും കേസ് അന്വേഷണവും ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ പ്രധാന ചര്‍ച്ചാ വിഷയമാണ്. ഏപ്രിലിലാണ് മാന്‍വിയുടെ അമ്മ സീമ കൗശിക് മരിച്ചത്. ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവും കുടുംബങ്ങളും പീഡിപ്പിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സീമയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ത്രീധനം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ഇരുകുടുംബങ്ങള്‍ക്കുമിടയിലുണ്ടായിരുന്നു. ഇതേ ചൊല്ലി സീമയെ ഭര്‍ത്താവിന്റെ കുടുംബം പീഡിപ്പിച്ചിരുന്നുവത്രെ. തുടര്‍ന്ന് മനം മടുത്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല, അത്‌കൊണ്ടാണ് മുത്തച്ഛനോടപ്പം പരാതിയുമായി ബാലിക ഐ.ജി മുമ്പാകെ എത്തിയത്.