പൊതുറോഡില്‍ മാലിന്യം ഉപേക്ഷിച്ചു: കാസര്‍കോട്ടെ റസ്‌റ്റോറന്റിൻ്റെ ലൈസെന്‍സ് നഗരസഭ റദ്ദാക്കി

  • Post category:local news
  • Reading time:1 min read
You are currently viewing പൊതുറോഡില്‍ മാലിന്യം ഉപേക്ഷിച്ചു: കാസര്‍കോട്ടെ റസ്‌റ്റോറന്റിൻ്റെ ലൈസെന്‍സ് നഗരസഭ റദ്ദാക്കി

കാസര്‍കോട്: പൊതു റോഡില്‍ മാലിന്യ നിക്ഷേപിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഒരു റസ്‌റ്റോറന്റിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കി. തായലങ്ങാടി ട്രാഫിക് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഷാന്‍ റെസ്റ്റോറന്റിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. ഹോട്ടലില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ കാസര്‍കോട് പോര്‍ട്ട് റോഡില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ആര്‍.അജീഷ് നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. ഇതുവരെയും ഹോട്ടലുടമ മാലിന്യം നിക്ഷേപിക്കുന്നതിന് യാതൊരു സംവിധാനവും ഏര്‍പെടുത്തിയിരുന്നില്ല. അതേസമയം മാലിന്യം പൊതു റോഡരികില്‍ നിക്ഷേപിച്ചതായി ഷാന്‍ റെസ്റ്റോറന്റിലെ തൊഴിലാളി അധികൃതരോട് സമ്മതിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സ്ഥാപനത്തിന്റെ നഗരസഭാ ലൈസെന്‍സ് റദ്ദാക്കിയത്.

0Shares