മുംബൈ: മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് വില്ലനായി അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ‘നാം ഷബാന’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് പിന്നാലെ മേക്കിംഗ് വീഡിയോയും ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശിവം നാരായണന് സംവിധാനം ചെയ്ത ചിത്രത്തില്‍ തപ്സി പന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബേബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് നാം ഷബാന. ആക്ഷന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ നായകനായ അക്ഷയ് കുമാറും അതിഥി താരമായി എത്തുന്നുണ്ട്. മനോജ് വാജ്പേയും അനുപം ഖേറുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.