ചെമ്മനാട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അരങ്ങ് തകര്‍ത്ത് കെ.വി ദിയ അവതരിപ്പിച്ച പൂതനാമോക്ഷം നങ്ങ്യാര്‍ക്കൂത്ത് കാണികളെ ഏറെ രസിപ്പിച്ചു.പക്ഷെ എച്ച്.എസ് വിഭാഗം നങ്ങ്യാര്‍ക്കൂത്തില്‍ പങ്കെടുക്കാന്‍ എതിരാളികളാരുമെത്താത്തതിനാല്‍ ദുര്‍ഗ എച്ച്.എച്ച് എസ്സിലെ ദിയ സംസ്ഥാന മല്‍സരത്തില്‍ പങ്കെടുക്കാനര്‍ഹയായി.
ഷൊര്‍ണ്ണൂര്‍ നാരായണന്‍ ചാക്യാരുടെ ശിക്ഷണത്തിലാണ് ദിയ ജില്ലാ കലോല്‍സവത്തില്‍ ആടിയത്. പ്രവാസിയായ മോഹന്‍ രാജി ദമ്പതികളുടെ മകളായ ദിയ നാടോടി നൃത്തത്തിലും പങ്കെടുക്കുന്നുണ്ട്. പഠനത്തിലും മിടുക്കിയായ ഈ നര്‍ത്തകി ഒന്‍പതരം ക്ലാസുകാരിയാണ്.
