പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പരിശോധന; കത്തിക്കുത്ത് കേസിലെ പ്രതി നസീമില്‍ നിന്നും കഞ്ചാവ് പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പരിശോധന; കത്തിക്കുത്ത് കേസിലെ പ്രതി നസീമില്‍ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ തടവുകാരില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതികളിലൊരാളായ നസീമിനെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

നസീമിന്‍റെ ശരീരത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നസീമുള്‍പ്പെടെ ഏഴ് തടവുകാരില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കും. ബീഡി, പാന്‍പരാഗ് തുടങ്ങിയവും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

0Shares