അലഹാബാദ്: ദുശ്ശീലങ്ങളില്ലാത്ത പൊലീസുകാരനാണോ? എങ്കില്‍ നിങ്ങള്‍ കുംഭമേളയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ അര്‍ഹന്‍. ഊര്‍ജ്ജസ്വലരായ, സസ്യാഹാരിയായ, പുകവലിക്കാത്ത, മദ്യപിക്കാത്ത, മൃദുഭാഷ സംസാരിക്കുന്ന യുവാക്കളെയാണ് തേടുന്നത്. അലഹാബാദില്വച്ച് നടക്കാനിരിക്കുന്ന കുഭ മേളയില്‍ വിന്യസിക്കപ്പെടുന്ന പൊലീസുകാര്‍ക്ക് വേണ്ടി മേള സംഘാടക സമിതി പുറത്തിറക്കിയ വിഞ്ജാപനമാണ്. അടുത്ത വര്‍ഷം ജനുവരി 15നാണ് കുഭ മേള ആരംഭിക്കുക. അലഹാബാദിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും മേള സമയത്ത് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അര്‍ദ്ധസൈനിക വിഭാഗക്കാരുള്‍പ്പെടെ പതിനായിരത്തിലേറെ പൊലീസുകാര്‍ മേളയില്‍ അണിനിരത്തും.
35 വയസിന് താഴെയുള്ളവര്‍ കോണ്‍സ്റ്റബിള്‍, 40 വയസിന് താഴെയുള്ളവര്‍ ഹെഡ് കോണ്‍സ്റ്റബിള്‍, 45 വയസിന് താഴെയുള്ളവര്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിങ്ങനെയാണ് പ്രായ പരിധി. ഊര്‍ജ്ജസ്വലരായ, സസ്യാഹാരികളായ, പുകവലിക്കാത്ത, മദ്യപിക്കാത്ത, മൃദുഭാഷ സംസാരിക്കുന്നവരായിരിക്കണം അപേക്ഷിക്കേണ്ടത്. ഇതിന് പുറമെ മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാക്കണം.
പുകവലിക്കാത്ത, മദ്യപിക്കാത്ത പൊലീസുകാരനെ വേണം? ഇത് വിവാഹ പരസ്യമല്ല; കുഭ മേളയിലെ ഡ്യൂട്ടി ലഭിക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ചില യോഗ്യതകള്‍ കൂടി വേണം