കോട്ടയം: പീഡന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീ കോടതിയിലേക്ക്. തോടെ ബിഷപ്പിനെ ക്ഷിക്കാനുള്ള പാലീസിൻ്റെയും സഭയുടെയും ശ്രമങ്ങള്‍ പാളുന്നു. ബിഷപ്പിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. കേസില്‍ നിരവധി വഴിത്തിരിവുകള്‍ ഉണ്ടായിട്ടും കന്യാസ്ത്രീ തൻ്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെ കന്യാസ്ത്രീയെ പണവും പദവിയും നല്കി സ്വാധീനിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ആഴ്ച ബിഷപ്പിനെ കോട്ടയത്തേയ്ക്ക് വിളിച്ചുവരുത്താന്‍ പോലീസ് ആലോചിക്കുന്നത്.
വള്ളിയാഴ്ച അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പലതവണ പൊട്ടിക്കരഞ്ഞ കന്യാസ്ത്രീ, തനിക്ക് നേരിട്ട ലൈംഗിക പീഡനം തുറന്നു പറഞ്ഞു. കോടതിയില്‍ നല്കിയ രഹസ്യമൊഴി തന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ രണ്ടാം തവണയും കന്യാസ്ത്രീ തുറന്നു പറഞ്ഞതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വേറെ വഴിയില്ല എന്ന അവസ്ഥയിലാണ് അന്വേഷണസംഘവും. കന്യാസ്ത്രീ പീഡനത്തിന് ഇരയായ മെയ് 15ന് മഠത്തില്‍ എത്തിയിരുന്നില്ലെന്നാണ് ബിഷപ്പ് ഫ്രാങ്കോ പോലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇത് തെറ്റാണെന്ന് കാര്യകാരണ സഹിതം കന്യാസ്ത്രീ നല്കിയ മൊഴിയില്‍ വ്യക്തമാകുന്നു. ഇവര്‍ പറഞ്ഞ സാഹചര്യ തെളിവുകളും, ബിഷപ്പിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷനും ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തില്‍ എത്തിയതിന് മഠത്തിലെ രേഖകളും വാഹന രജിസ്റ്ററും മഠത്തില്‍നിന്ന് ചെയ്ത ഫോണ്‍ കോളുകളും തെളിവാകും.
പീഡന കേസില്‍ ജലന്ധര്‍ ബിഷപ്പിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീ കോടതിയിലേക്ക്