പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കില്‍ മര്‍ദനം; പരാതി നല്‍കാനെത്തിയവരെ നടുറോഡില്‍ മുട്ടുകുത്തിച്ച പോലിസുകാര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കില്‍ മര്‍ദനം; പരാതി നല്‍കാനെത്തിയവരെ നടുറോഡില്‍ മുട്ടുകുത്തിച്ച പോലിസുകാര്‍ അറസ്റ്റില്‍

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ വിവാദമായ കക്കാടംപൊയിലിലെ പാര്‍ക്കിലെത്തിയ വിനോദസഞ്ചാരികളെ മര്‍ദിച്ച സംഭവത്തില്‍ 14 പേര്‍ കസ്റ്റഡിയില്‍. തിരുവമ്പാടി പൊലിസ് സ്റ്റേഷനിലെ രണ്ടു പൊലിസുകാരും നാട്ടുകാരായ 12 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയാണ് സംഭവം. കക്കാടംപൊയിലിലെ പാര്‍ക്കിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പാര്‍ക്കിനു സമീപം വച്ച് യുവാക്കളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനമേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടിയത്തൂര്‍ സ്വദേശികളായ യുവാക്കള്‍ക്കാണ് നാട്ടുകാരുടെ മര്‍ദനമേറ്റത്. ഇതില്‍ ഒരാളുടെ മൂക്കിന് ഗുരുതരമായി പരുക്കേറ്റിരുന്നു.ഇയാളെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, സ്ഥലത്തെത്തിയ പൊലിസ് മര്‍ദനത്തിനിരയായവരെ നടുറോഡില്‍ മുട്ടുകുത്തിച്ചുവെന്നും പരാതിയുണ്ട്. ഇതിനാലാണ് പൊലിസുകാര്‍ക്കെതിരേ കേസെടുത്തത്. തങ്ങള്‍ സെല്‍ഫിയെടുക്കുക മാത്രമാണ് ചെയ്തതെന്ന് യുവാക്കള്‍ പറഞ്ഞു. താമരശേരി സി.ഐയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. പരിസ്ഥിതി ദുര്‍ബലമേഖലയില്‍ അന്‍വര്‍ എംഎല്‍എ പാര്‍ക്ക് നിര്‍മിച്ചത് ഏറെ വിവാദമായിരുന്നു. വിവാദമായതോടെ പ്രദേശത്ത് എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

 

0Shares