ഉപ്പള: അന്തരിച്ച എം.എല്‍.എ റദ്ദുച്ച എന്ന് വിളിക്കുന്ന പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പാവപെട്ടവരുടെ പടത്തലവനും സാമൂഹ്യ സ്‌നേഹിയുമായിരുന്നുവെന്ന് ഉപ്പള കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ചെയര്‍മാന്‍ മോനു ഹിന്ദുസ്ഥാനി അഭിപ്രായപ്പെട്ടു. ക്യാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സെക്രട്ടറി സിദ്ദിഖ് കൈകമ്പ അഭിപ്രായപ്പെട്ടു. 
യു.സി.സി.എഫിന്റെ ഉപദേശക സമിതി അംഗമായിരുന്നു എം.എല്‍.എ. യോഗത്തില്‍ ഉപദേശക സമിതിഅംഗം ലണ്ടന്‍ മുഹമ്മദ് ഹാജി, ട്രഷറര്‍ അബു തമാം, വൈസ്പ്രസിഡന്റ് ഹനീഫ് ഗോള്‍ഡ് കിങ്, ബഷീര്‍ സി.പി.സി.ആര്‍, മെഹമൂദ് കൈകമ്പ, സെക്രട്ടറി മജീദ് പച്ചമ്പള, തമ്പാന്‍ നായര്‍, ആസിഫ് നാട്ടകല്‍, മഹമൂദ് ഉപ്പളഗേറ്റ്, അഷാഫ് ബാപ്പയ്‌ത്തൊട്ടി, റൈഷാദ് ഉപ്പള, സൈന്‍ അടുക, തുടങ്ങിയവര്‍ സംസാരിച്ചു.