പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാലം നിര്‍മിച്ച ആ​ര്‍​.ഡി​.എ​സ് സംസ്ഥാന സര്‍ക്കാരിന്‍റെ കരിമ്പട്ടികയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാലം നിര്‍മിച്ച ആ​ര്‍​.ഡി​.എ​സ് സംസ്ഥാന സര്‍ക്കാരിന്‍റെ കരിമ്പട്ടികയില്‍

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​യ ആ​ര്‍.​ഡി​.എ​സി​നെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ല്‍ നി​ന്ന് ആ​ര്‍.​ഡി​.എ​സി​നെ ഒ​ഴി​വാക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

പു​ന​ലൂ​ര്‍-​പൊ​ന്‍​കു​ന്നം റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ര്‍​.ഡി​.എ​സി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്താ​ണ് ക​മ്പ​നി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​റി​പ്പോ​ര്‍​ട്ടി​ലാ​ണ് ആ​ര്‍​.ഡി​.എ​സി​നെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ക​രാ​റി​ല്‍ നി​ന്ന് ക​മ്പ​നി​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്.

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യി​ല്‍ ആ​ര്‍​.ഡി​.എ​സ് കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ക​മ്പ​നി​യു​ടെ എം.​ഡി ത​ന്നെ ഈ ​കേ​സി​ല്‍ ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട അ​വ​സ്ഥ​യു​ണ്ടാ​യെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

0Shares