നീലേശ്വരം: പാലക്കാട്ട് കുറുംബ ഭഗവതി (ചീര്‍മ്മക്കാവ്) ക്ഷേത്രത്തില്‍ ഈമാസം 20 മുതല്‍ 25 വരെ നടന്ന ബ്രഹ്മ കലശോത്സവത്തിന് ഭക്തി നിര്‍ഭരമായ പരിസമാപ്തി.
തന്ത്രി മയ്യല്‍ ദീലീപ് വാഴുന്നവരുടെ കാര്‍മ്മികത്വത്തില്‍ ഞായറാഴ്ച രാവിലെ 6.50 മുതല്‍ 7.50 വരെയുള്ള കുംഭം രാശി മുഹൂര്‍ത്തത്തില്‍ ദേവ പ്രതിഷ്ഠയും തുടര്‍ന്ന് കലശാഭിഷേകങ്ങള്‍, മഹാപൂജ, അടിയന്തിരം നിശ്ചയിക്കല്‍, അന്നദാനം, ഭജനയും പ്രസാദവിതരണവും നടന്നു. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളുടേയും കാവുകളുടേയും കഴകങ്ങളുടേയും ആചാര സ്ഥാനികരും ക്ഷേത്രത്തിലെത്തി. ആഘോഷക്കമ്മറ്റി ആചാര പൂര്‍വ്വം സ്വീകരിച്ചു.
അവസാന ദിവസമായ ഇന്നലെ രാവിലെ മുതല്‍ വന്‍ ഭക്തജനതിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.

പാലക്കാട്ട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ബ്രഹ്മ കലശോത്സവത്തിന് ഭക്തിനിര്‍ഭരമായ പരിസമാപ്തി