പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത ജീവനക്കാരി ലൈംഗിക ചൂഷണത്തിനിരയെന്ന് തെളിവുകള്‍.

  • Post category:news
  • Reading time:1 min read
You are currently viewing പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത ജീവനക്കാരി ലൈംഗിക ചൂഷണത്തിനിരയെന്ന് തെളിവുകള്‍.

പാലക്കാട്: പാലക്കാട് പാലനി ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത വനിതാ ജീവനക്കാരി നിരവധി തവണ ലൈംഗികചൂഷണത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആശുപത്രിയില്‍ നഴ്‌സുമാര്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഉള്ള ആരോപണം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ഈ ആത്മഹത്യാ വാര്‍ത്ത പുറത്തുവന്നതിനു ശേഷം രണ്ടു ആത്മഹത്യാ ശ്രമങ്ങള്‍ കൂടി ആശുപത്രിയില്‍ ഉണ്ടായി. കഴിഞ്ഞ മാസം ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫും ലാബ് ജീവനക്കാരിയും ആത്മഹത്യ ചെയ്തിരുന്നു. അഞ്ചു ദിവസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരി ഇതേ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാരില്‍ നിന്നും മാനേജ്‌മെന്റ് പ്രതിനിധികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ബിജെപി പാലക്കാട് യൂണിറ്റ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പരാതി ലഭിച്ചില്ലെങ്കിലും മരിച്ച കുട്ടികളുടെ വീടുകളില്‍ എഎസ്പി ജി.പൂങ്കുഴലി നേരിട്ടെത്തി അന്വേഷണം നടത്തി. ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് പീഡനം നടക്കുന്നതെന്നാണ് ആരോപണം.
0Shares