പഴകിയ ബേക്കറി സാധനങ്ങൾ പുതിയതാക്കി നൽകുന്ന സംഘം പിടിയില്‍; പ്രവര്‍ത്തനം വാടക വീട്ടില്‍

  • Post category:news
  • Reading time:1 min read
You are currently viewing പഴകിയ ബേക്കറി സാധനങ്ങൾ പുതിയതാക്കി നൽകുന്ന സംഘം പിടിയില്‍; പ്രവര്‍ത്തനം വാടക വീട്ടില്‍

കാസര്‍കോട്: പഴകിപ്പോയ ബേക്കറി ഭക്ഷണ സാധനങ്ങൾ പുതിയതാക്കി നൽകുന്ന തമിഴ്നാട് സംഘത്തെ
കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ മൂന്നാം വാർഡിലെ കൊളത്തൂർ കല്ലടക്കുറ്റിയിൽ ജനമൈത്രി പോലീസും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയില്‍ പിടികൂടി. ഇവര്‍ പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു പ്രവർത്തിച്ചിരുന്നത്.

ഗൃഹസന്ദര്‍ശനത്തിന്‍റെ ഭാഗമായി ബേഡകം സ്റ്റേഷൻ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ പ്രശാന്ത്, രാമചന്ദ്രൻ എന്നിവർ വീടുകള്‍ സന്ദര്‍ശിക്കുമ്പോഴാണ് കല്ലടകുറ്റിയിൽ അനധികൃതമായി ബേക്കറി നിർമാണ കേന്ദ്രം പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടത്.

പോലീസ് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹെൽത്ത് ഇൻസ്പെക്ടർ ടി. അജിത്ത് കുമാർ, എൻ.ടി പ്രദീപ് എന്നിവർ സ്ഥലത്ത് എത്തി നടത്തിയ സംയുക്ത പരിശോധനയിൽ 23 കിലോ പഴകിയ മിക്സ്ചർ, പഴകിയ എണ്ണ, മറ്റു ബേക്കറി പലഹാരങ്ങൾ, നിലവാരം കുറഞ്ഞ സാമഗ്രികൾ എന്നിവ കണ്ടെത്തി.ഇവര്‍ക്കെതിരെ ആരോഗ്യ വകുപ്പ് കേസെടുക്കുകയും ബേക്കറി ഉടമകളായ സെൽവൻ, മായൻ എന്നിവർക്ക് പിഴ ചുമത്തുകയും ചെയ്തു.

0Shares