പറന്നുയരാൻ തുടങ്ങവേ റൺവെയിൽ നിന്നും തെന്നിമാറി; യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലെ യുദ്ധവിമാനം കത്തിയമർന്നു; വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing പറന്നുയരാൻ തുടങ്ങവേ റൺവെയിൽ നിന്നും തെന്നിമാറി; യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലെ യുദ്ധവിമാനം കത്തിയമർന്നു; വീഡിയോ കാണാം

പനാജി: പറന്നുയരാൻ തുടങ്ങവേ വിമാനം കത്തിയമർന്നു. ഗോവയിലെ ദംബോലി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആണ് സംഭവം. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലെ യുദ്ധ വിമാനമായ മിഗ് 29 കെ യുദ്ധവിമാനമാണ് കത്തിയമർന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്.

വിമാനത്തിൽ ഉണ്ടായിരുന്ന ട്രെയിനി പൈലറ്റ് രക്ഷാകവചം ഉപയോഗിച്ച് രക്ഷപെട്ടതിനാൽ ആളപായം ഇല്ല. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. അപകടം നേവി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൂര്‍ണമായും അഗ്‌നിക്കിരയായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

https://www.youtube.com/watch?v=8RVQOlmFsh4

0Shares