
നോമ്പ് എടുക്കാറുണ്ടെന്ന് നടി അനുസിത്താര. താരം അങ്ങനെ പറഞ്ഞതില്‍ അതിശയോക്തിയില്ല. നോമ്പ് എല്ലാവര്‍ക്കും എടുക്കാം, എടുക്കുന്നുമുണ്ട്. എന്നാല്‍, ഇവിടെ അങ്ങനെയല്ല, അനു സിത്താര ഒരു മുസ്ലീമും കൂടിയാണ്. അതെങ്ങനെ എന്നു ചിന്തിക്കുന്നുണ്ടാകും. അനുവിന്‍റെ അച്ഛന്‍റെയും അമ്മയുടെയും ഒരു വിപ്ലവ കല്ല്യാണമാണ്.

അച്ഛന്‍ മുസ്ലിമാണ്, അബ്ദുള്‍ സലാമിന്‍റെയും രേണുകയുടെയും മകളാണ് അനുസിത്താര. അച്ഛന്‍റെ അമ്മ, അനുസിത്താര വിളിക്കുന്നത് ഉമ്മച്ചിയെന്നാണ്. ഞാന്‍ ജനിച്ചശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയതെന്ന് അനു പറയുന്നു. വിഷുവും ഓണവും റമസാനുമൊക്കെ ആഘോഷിക്കും, അതൊരു ഭാഗ്യമായിട്ടാണ് അനു കാണുന്നത്.
ഉമ്മച്ചി നോമ്പിനുള്ള ഒരുക്കങ്ങള്‍ നടത്തും. താനും നോമ്പെടുക്കാറുണ്ട്. ഒരു രഹസ്യവും കൂടി അനു സിത്താര പറഞ്ഞു. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്ന് അനു സിത്താര പറയുന്നു. വനിതയുടെ ഫോട്ടോഷൂട്ടിനിടെയാണ് അനുവിന്‍റെ വിശേഷം പങ്കുവയ്ക്കല്‍.
