പത്തനംതിട്ടയില്‍ പി.സി ജോര്‍ജ് നേരിട്ടിറങ്ങുന്നു; തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി ജനപക്ഷം പാര്‍ട്ടി

  • Post category:news
  • Reading time:1 min read
You are currently viewing പത്തനംതിട്ടയില്‍ പി.സി ജോര്‍ജ് നേരിട്ടിറങ്ങുന്നു; തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഒറ്റയ്ക്ക്  മത്സരിക്കാന്‍ ഒരുങ്ങി ജനപക്ഷം പാര്‍ട്ടി

കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ പി. സി ജോര്‍ജിന്റെ ജനപക്ഷ൦ പാര്‍ട്ടി ജനമധ്യത്തിലേയ്ക്ക് എത്തുകയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ പി സി ജോര്‍ജ്ജിന്‍റെ ജനപക്ഷം പാര്‍ട്ടി ഒരുങ്ങികഴിഞ്ഞു. അതേസമയം, പാര്‍ട്ടി ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ പത്തനംതിട്ടയില്‍ നേരിട്ടിറങ്ങി മത്സരിക്കും. ഇന്ന് കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്.

എന്നാല്‍ കോട്ടയത്ത് പി. ജെ ജോസഫ് മത്സരിക്കുന്ന പക്ഷം ജനപക്ഷം അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും പി. സി ജോര്‍ജ് പറഞ്ഞു.യു.ഡി.എഫുമായി സഹകരിക്കുന്നതിന് പി.സി ജോര്‍ജ് നല്‍കിയ കത്തിന് ഒരു മറുപടിപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പി. സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ, പി. സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ജനപക്ഷം എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒമ്പതംഗ സമിതിയേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.

0Shares