പതിനേഴുകാരനെതിരെ പീഡനക്കുറ്റമാരോപിച്ച് പരാതിയുമായി എത്തിയ 27 കാരിക്ക് കിട്ടിയത് എട്ടിൻ്റെ പണി

  • Post category:news
  • Reading time:1 min read
You are currently viewing പതിനേഴുകാരനെതിരെ പീഡനക്കുറ്റമാരോപിച്ച് പരാതിയുമായി എത്തിയ 27 കാരിക്ക് കിട്ടിയത് എട്ടിൻ്റെ പണി

കുമളി: പതിനേഴുകാരനെതിരെ പീഡനക്കുറ്റമാരോപിച്ച് പരാതിയുമായി എത്തിയ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി സ്വദേശിയായ ഇരുപത്തിയേഴുകാരിയാണ് പോക്‌സോ കേസില്‍ അകത്തായത്. കുമളി സ്വദേശിയായ യുവാവിനെതിരെ പീഡനക്കുറ്റമാരോപിച്ച് ചോറ്റുപാറ സ്വദേശിയായ യുവതി പീരുമേട് പൊലീസ് സ്റ്റേഷനിലെത്തിയതാണ് സംഭവത്തിന്റെ തുടക്കം. യുവാവ് മാനസീകമായും ശാരീരികമായും പീഡിപ്പിച്ചെന്നും ഇയാളില്‍ നിന്നുള്ള ശല്യം ഒഴുവാക്കി തരണമെന്നുമായിരുന്നു പരാതി. തന്നെ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും കൂടി പരാതിയില്‍ പറഞ്ഞിരുന്നു.യുവാവിനെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കേസിലെ ട്വിസ്റ്റ് മനസ്സിലായത് . തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും യുവതിയും പതിനേഴുകാരനും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒന്നിച്ചാണ് താമസിക്കുകയായിരുന്നുമെന്നു പോലീസ് കണ്ടെത്തി. കുമളി പീരുമേട് റൂട്ടിലോടുന്ന ബസിലെ ഡോര്‍ ചെക്കറായിരുന്നു പതിനേഴുകാരന്‍. ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായുള്ള പരിചയം പ്രണയമായിമാറിയതോടെ ഒന്നിച്ച് താമസിക്കാനും തുടങ്ങി. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. പതിനേഴുകാരന്‍ വീട്ടിലേക്ക് തിരിച്ചുപോയി. താന്‍ ഗര്‍ഭിണിയാണെന്നും ഒപ്പം വന്ന് താമസിച്ചില്ലെങ്കില്‍ പീഡിപ്പിച്ചെന്നാരോപിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പയ്യന്‍ തിരിച്ചുവരാതിരുന്നതോടെയാണ് യുവതി പരാതിയുമായെത്തിയത്. യുവതിയുടെ കള്ളി പൊളിയുകയും പയ്യന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയുമാണ് പൊലീസ് പോക്‌സോ ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തത്.

0Shares