പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാസമ്മേളന പ്രമേയം

  • Post category:local news
  • Reading time:1 min read
You are currently viewing പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാസമ്മേളന പ്രമേയം

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 2013 മുതല്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും പെന്‍ഷന്‍ പ്രായം ഏകീകരിച്ച് 60 വയസ്സായി ഉയര്‍ത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ സമ്മേളന പ്രമേയം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞതു പോലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എത്രയും വേഗം പുന:പരിശോധിച്ച് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഭാരവാഹികളായി ബാനം ദിവാകരന്‍ ( പ്രസിഡണ്ട്), ബിജുരാജ്, എസ്സ്.എന്‍. പ്രമോദ്( വൈസ് പ്രസിഡണ്ട്), വി ഭുവനേന്ദ്രന്‍(സെക്രട്ടറി), പ്രീത.കെ, ഇ. മനോജ് കുമാര്‍(ജോ. സെക്രട്ടറി), കരുണാകരന്‍ രാവണേശ്വരം (ട്രഷറര്‍).

0Shares