ചെങ്കള: ശുചിത്വം സേവനമാണ് എന്ന മുദ്രവാക്യത്തോടെ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ക്ലബുകളുടെ സഹകരണത്തോടെ നടത്തുന്ന സ്വഛ് ഹീ സേവയ്ക്ക് ചെങ്കളയില്‍ തുടക്കമായി. ഗ്രീന്‍ സ്റ്റാര്‍ ചെങ്കളയുടെ നേതൃത്വത്തില്‍ ചെങ്കള എല്‍.പി സകൂള്‍ പരിസരവും അംഗനവാടി പരിസരവും ശുചീകരിച്ചു. നാട്ടിലെ സ്ത്രീകളും കുട്ടികളും ഗാന്ധി ജയന്തി ദിനം വരെ സ്വഛ് ഹീ സേവ കാംന്പയിനില് പങ്കെടുക്കും.
ഗ്രീന്‍ സ്റ്റാര്‍ ചെങ്കള പ്രസിഡന്റ് നിഷാദ് എ.എം ശുചീകരണ പ്രവര്‍ത്തികള്‍ നേതൃത്വം നല്കി. ചെങ്കള ഗ്രാമ പഞ്ചായത്ത് 19ാം വാര്‍ഡ് മെമ്പര്‍ റഷീദ ഖാദര്‍ ബദരിയ ഉദ്ഘാടനം ചെയ്തു. എം.എം നൌഷാദ്, ഖാദര്‍ ബദരിയ, നൌഷീര്‍ ചെങ്കള, ഖാലിദ് ഷാന്‍ ചെങ്കള, ഫരീത, മൈമൂന, കദീജ സംബന്ധിച്ചു.
