
ജയ്പൂര്‍ : നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോദ്പൂരില്‍ പൃഥ്വിപുര എന്ന പ്രദേശത്തു കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്.

നാല് പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരുടെ മരണം സംഭവിച്ചിരുന്നതായും ഒരാളെ മാത്രമാണ് രക്ഷിക്കാനായതെന്നും വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അയാളുടെ നില ഗുരുതരമാണ്. കെട്ടിടത്തിൽ എത്രപേരുണ്ടായിരുന്നതായി വ്യക്തമായ കണക്ക് ലഭ്യമല്ല. തിരച്ചിൽ നടക്കുന്നതായാണ് വിവരം. സംഭവത്തെ കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.
