നിങ്ങളുടെ വീട്ടിലും കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ; പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം; സൈബർ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സജിത മഠത്തില്‍

  • Post category:news
  • Reading time:2 mins read
You are currently viewing നിങ്ങളുടെ വീട്ടിലും കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ; പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം; സൈബർ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സജിത മഠത്തില്‍

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവെച്ചെന്നാരോപിച്ച്‌ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെക്കുറിച്ച്‌ അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. മുന്‍പ് ശബരിമല വിഷയത്തില്‍ സജിത എടുത്ത നിലപാടും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുമായി ബന്ധപ്പെട്ട് അതിനുള്ള ശിക്ഷയാണ്, അല്ലെങ്കില്‍ ശാപമാണ് അലനെ അറസ്റ്റ് ചെയ്തതിലൂടെ താരത്തിന് കിട്ടിയതെന്ന് വരെ ആക്ഷേപങ്ങള്‍ ഉയരുകയാണ്.

മാത്രമല്ല നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിനും ദിലീപ് ഓൺലൈനിലും സജിതയെ ട്രോളി പോസ്റ്റുകൾ നിറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രസ്‍താവനകളോട് തുറന്നടിക്കുകയാണ് സജിത മഠത്തില്‍.ഒരു പ്രമുഖ മാധ്യമത്തോടാണ് സജിത പ്രതികരിച്ചത്.

ശബരിമല വിഷയത്തില്‍ ഞാന്‍ അന്ന് നടത്തിയ പ്രസ്താവനയെന്തെന്ന് എനിക്ക് നന്നായറിയാം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്‍റെ അനിയത്തിയുടെ മകന്‍റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിലാണ്. അങ്ങനെ അവരോടൊപ്പം നില്‍ക്കുന്ന സമയത്ത് എന്നെ സോഷ്യല്‍ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് എന്നെ സംബന്ധിച്ച്‌ വിഷയമല്ല. ഞാന്‍ അതേ കുറിച്ച്‌ ആശങ്കാകുലയല്ല. എന്നെ ഇപ്പോള്‍ അലട്ടുന്നത് അലനെതിരേ യു.എ.പി.എ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്.

എന്‍റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ശാപം കിട്ടുമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ആയിക്കോട്ടെ. ഞാനത് എടുക്കാന്‍ തയ്യാറാണ്. എന്നെ സംബന്ധിച്ച്‌ ഞാന്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ബോധങ്ങള്‍ ശരിയാണെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അതില്‍ നിന്ന് പുറകോട്ട് ഞാന്‍ പോവില്ല. ആ രാഷ്ട്രീയബോധം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് സന്തോഷം തോന്നുകയാണെങ്കില്‍ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ. ഇതേ പോലെ 10, 25 പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ച്‌ ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍.

വായിച്ചതും പഠിച്ചതുമാണ് ഞങ്ങളുടെ മകന്‍ ചെയ്ത തെറ്റ്. പാര്‍ട്ടി കുടുംബമായിട്ടും കാര്യമൊന്നുമില്ല. കേരളത്തില്‍ എത്ര കുടുംബങ്ങളെ യു.എ.പി.എയില്‍ പെടുത്തി. പോലീസ് നടപടി അംഗീകരിക്കാനാവില്ല,സജിത മഠത്തിൽ പറയുന്നു. ഇനി അവന് തീവ്രഇടതുപക്ഷക്കാരായി സൗഹൃദമുണ്ടെങ്കിലോ പുസ്തകം വായിച്ചാലോ പരിപാടിയില്‍ പങ്കെടുത്തുവെന്നതു കൊണ്ടോ യു.എ.പി.എ ചുമത്താന്‍ പാടുണ്ടോ? ഭരണകൂടത്തിനെ അട്ടിമറിക്കാനുള്ള വിഘടന പ്രവര്‍ത്തനങ്ങളില്‍ പെങ്കടുക്കുകയോ പദ്ധതിയിടുകയോ ചെയ്യുന്നവര്‍ക്കെതിരെയല്ലേ ചുമത്തേണ്ടത് -സജിത ചോദിക്കുന്നു.

0Shares