നാട്യത്തിലെ ചാരുദേശി വർണമാടി ഭരത നാട്യത്തിൽ പാർവതി കൃഷ്ണ ഒന്നാമത്

  • Post category:news
  • Reading time:1 min read
You are currently viewing നാട്യത്തിലെ ചാരുദേശി വർണമാടി ഭരത നാട്യത്തിൽ പാർവതി കൃഷ്ണ ഒന്നാമത്

ഇരിയണ്ണി / കാസർകോട്: ഭരത നാട്യത്തിലെ ചാരു കേശി രാഗത്തിലുള്ള വർണം അരങ്ങത്ത് അവതരിപ്പിച്ച് പാർവതി കൃഷ്ണ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കുചേലൻ അവിൽ പൊതിയുമായി ശ്രീ കൃഷ്ണനെ സന്ദർശിക്കുന്നതാണ് ഭാഗം.

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം മത്സരത്തിലാണ് പാർവതി ഒന്നാമതെത്തിയത്. കുച്ചുപ്പുടിയിൽ പാർവതി എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.

ജി.വി.എച്ച്‌.എസ് സ്കൂൾ കയ്യൂരിലെ പത്താം തരം വിദ്യാർത്ഥിനിയാണ്. നീലേശ്വരം രാജു മാഷാണ് പാർവതിയെ നൃത്തം പരിശീലിപ്പിക്കുന്നത്. കയ്യൂർ, മുഴക്കോം സ്വദേശിയായ ഉണികൃഷ്ണന്‍റെയും ബിന്ദുവിന്‍റെയും മകളാണ്. ബാംഗ്ലൂരിൽ വിദ്യാർത്ഥിയായ അതുൽ കൃഷ്ണൻ സഹോദരനാണ്. ചായോത്ത് ജി.എച്ച്‌.എസ്.സ്കൂളിലെ മൃദുല.എ ക്ക് രണ്ടാം സ്ഥാനവും ചട്ടഞ്ചാൽ സി.എച്ച്‌.എസിലെ അനന്യ അരവിന്ദൻ മൂന്നാം സ്ഥാനവും നേടി.

0Shares