നയതന്ത്ര ബന്ധം അവസാനിപ്പിച്ചതില്‍ നിരാശയുണ്ട്; പക്ഷെ ജനങ്ങളെ അത് ബാധിക്കില്ലെന്ന് ഖത്തര്‍

  • Post category:news
  • Reading time:1 min read
You are currently viewing നയതന്ത്ര ബന്ധം അവസാനിപ്പിച്ചതില്‍ നിരാശയുണ്ട്; പക്ഷെ ജനങ്ങളെ അത് ബാധിക്കില്ലെന്ന് ഖത്തര്‍

ദോഹ: സൗദി അറേബ്യ അടക്കമുള്ള നാല് രാജ്യങ്ങള്‍ തങ്ങളുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതില്‍ നിരാശയുണ്ടെന്ന് ഖത്തര്‍. എന്നാല്‍, ഈ നാലു രാജ്യങ്ങളുടെ തീരുമാനം ഖത്തറിലെ പൗരന്മാരുടെയും പ്രവാസികളുടെയും ജീവിതത്തെ ബാധിക്കില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിനെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ ഖത്തര്‍ ഇടപെട്ടിട്ടില്ല.

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ചുമതല നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തീവ്രവാദ ഗ്രൂപ്പുകളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുന്നു എന്നാരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത്, എന്നീ നാലു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരുന്നു.

0Shares