നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ?, എന്തുകൊണ്ട് മകളെക്കാള്‍ പ്രായം കുറഞ്ഞവരുടെ കാമുകനായി അഭിനയിക്കുന്നു എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി എന്തെന്ന് അറിയേണ്ടേ?

  • Post category:news
  • Reading time:1 min read
You are currently viewing നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ?, എന്തുകൊണ്ട് മകളെക്കാള്‍ പ്രായം കുറഞ്ഞവരുടെ കാമുകനായി അഭിനയിക്കുന്നു എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി എന്തെന്ന് അറിയേണ്ടേ?

രസകരവും ചിന്തിപ്പിക്കുന്നതും ആയ മറുപടിയുമായാണ് മോഹന്‍ലാല്‍ ഇത്തവണ മാധ്യമങ്ങളില്‍ നിറഞ്ഞത്. നായകന്‍മാര്‍ എത്ര പ്രായക്കൂടുതലുള്ളവരാണെങ്കിലും നായികമാര്‍ ചെറുപ്പമായിരിക്കണമെന്നൊരു പൊതുധാരണ സിനിമാ മേഖലയിലുണ്ട്.  ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ട മലയാളത്തിലെ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഈ വിമര്‍ശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഒരു മാസികയ്ക്ക നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകവേഷത്തില്‍ സ്വയമാവര്‍ത്തിച്ചത് പ്രായത്തിനൊത്ത കഥാപാത്രങ്ങളെ സ്വീകരിക്കാനുള്ള വൈമുഖം കൊണ്ടല്ലേയെന്ന മോഹന്‍ലാലിനോടുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ അടക്കം ഹിറ്റ്‌ ആയി. ‘സിനിമയില്‍ പണ്ടുമുതലേ ഹീറോമാര്‍ പ്രായമായാലും ചെറുപ്പക്കാരികളായ ഹീറോയിന്‍മാര്‍ക്കൊപ്പമഭിനയിക്കും. ലോകത്ത് മുഴുവന്‍ അങ്ങനെയാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷമായി അങ്ങനെ ചെറുപ്പക്കാരികളുടെ നായകനായി ഞാനഭിനയിച്ചത് ഏത് സിനിമയാണെന്ന് പോലുമറിയില്ല.

പത്തുനാല്‍പ്പതുകൊല്ലമായി സിനിമയില്‍ നില്‍ക്കുന്ന ഒരാളെപ്പറ്റി പറയുമ്പോള്‍ അയാള്‍ അത്തരം ആരോപണങ്ങളില്‍ കൂടി സഞ്ചരിക്കണം. അല്ലെങ്കില്‍ പിന്നെ എന്താ രസം? ഞാനൊരിക്കല്‍ നമ്മുടെ മധുസാറുമായി സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഈ കാര്യം ഞാന്‍സാറിനോടു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു.’ എടോ നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഒക്കെ ഓരോ ഘട്ടങ്ങളല്ലേ? ‘

0Shares