നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം; ദിലീപിനെ അനുകൂലിച്ച് സംസാരിച്ച നടന്‍ ശ്രീനിവാസനെതിരെ രേവതി

  • Post category:news
  • Reading time:1 min read
You are currently viewing നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം; ദിലീപിനെ അനുകൂലിച്ച് സംസാരിച്ച നടന്‍ ശ്രീനിവാസനെതിരെ രേവതി

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ അനുകൂലിച്ച് സംസാരിച്ച നടന്‍ ശ്രീനിവാസനെതിരെ ഡബ്ല്യുസിസി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണെന്ന് രേവതി പറഞ്ഞു. സെലിബ്രിറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്? ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കേണ്ടതില്ലേയെന്നും രേവതി ട്വിറ്റ് ചെയ്തു.

ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ച കഥയാണെന്നും കഴിഞ്ഞ ദിവസം ശ്രീനിവാസന്‍ പറയുകയുണ്ടായി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. തനിക്ക് അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ല. വനിതാ താരസംഘടനയായ ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശവും എന്തെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും ശ്രീനിവാസന്‍ പറയുകയുണ്ടായി.

0Shares