നടൻ ദിലീപിനെ പുറത്തിറക്കാൻ ആവശ്യമെങ്കിൽ പരാതിക്കാരെ കൊണ്ട്തന്നെ കേസിനെ ഇല്ലാതാക്കാൻ സാധ്യത; കെണിയിൽ അകപ്പെട്ട നടന് വേണ്ടി അണിയറയിൽ നടക്കുന്നത്

  • Post category:news
  • Reading time:2 mins read
You are currently viewing നടൻ ദിലീപിനെ പുറത്തിറക്കാൻ ആവശ്യമെങ്കിൽ പരാതിക്കാരെ കൊണ്ട്തന്നെ കേസിനെ ഇല്ലാതാക്കാൻ സാധ്യത; കെണിയിൽ അകപ്പെട്ട നടന് വേണ്ടി അണിയറയിൽ നടക്കുന്നത്

കൊച്ചി : ദിലീപ് നിരപരാധി എന്ന് വിശ്വസിക്കുന്നവരുടെയും പറയുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം ചാനൽ ആർ.ബി പുറത്തുവിട്ട വാർത്തയെ ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ആലുവയിലെ ജയിലിലേക്ക് സന്ദർശകരുടെ എണ്ണം വർദ്ധിച്ചതും കേസിലെ ദിലീപിന്റെ നിരപരാധിത്വം ശരിവെക്കുന്നതാണോ എന്നും ഉറ്റുനോക്കുന്നവരുണ്ട്. എന്നാൽ അന്വേഷണ ഉദ്ധ്യോഗസ്ഥർ പറയുന്നത് കേസിനെ വഴിതിരിച്ചുവിടാൻ മനപ്പൂർവ്വം സിനിമാ മേഖലയിലുള്ളവർ ശ്രമിക്കുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഇനിമുതൽ ദിലീപിനെ കാണാനുള്ള സന്ദർശകരിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. സിനിമയിൽ നിന്നുള്ള ഒരു വലിയ വിഭാഗം പ്രവർത്തകർ ഇപ്പോൾ ദിലീപിനെ അനുകൂലിക്കുന്നവരാണ്. ഇത് കൂടാതെ ഇതുവരെ മൗനം പാലിച്ച നിരവധി പേര് ദിലീപിനെ അനുകൂലിച്ച് രംഗത്തുവരുന്നു എന്നതാണ് നിലവിലെ അവസ്ഥ. ഇത് അന്വേഷണ യുദ്ധോയോഗസ്ഥരെ കൂടുതൽ പ്രതിരോധത്തിലാകുന്നു.

നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപ് ജാമ്യം പോലും ലഭിക്കാതെ ജയിലിലായ അവസ്ഥയിലാണ് നടനെ ജയിലിലെത്തി കാണുന്നവരുടെ എണ്ണം വർദ്ധിച്ചത്. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാതൃകാപരമായി ശിക്ഷിക്കണമെന്നും എന്നാൽ സംശയാസ്പദമായി ജയിലിൽ പാർപ്പിക്കുന്നത് ശെരിയല്ല എന്നുമാണ് ഇവരിൽ ചിലരുടെ പക്ഷം. ദിലീപിന് അദ്ദേഹത്തിന്റെ വശം വിശദീകരിക്കാൻ സാവകാശം നൽകണം. നടിയെ ആക്രമിച്ചത് ആരാണെങ്കിലും അങ്ങേ അറ്റത്തെ തെറ്റാണ്. അത് ഉണ്ടാകാൻ പാടില്ലായിരുന്നു. അതുകൊണ്ടുതന്നെ കേസിലെ ഊഹാപോഹങ്ങൾ നടനെതിരെ തിരിക്കുന്നത് ശരിയല്ല . നടനെ ഇല്ലാതാകാൻ ചിലർ ശ്രമിക്കുന്നു എന്നും സിനിമാ മേഖലയിൽ ഉള്ളവർ തന്നെ വ്യക്തമാകുന്നു.

എന്നാൽ ദിലീപിനെ ജയിലിലെത്തി കാണുന്നവരിൽ ചിലർ കേസിനെ ദുർബലമാക്കാൻ ശ്രമിക്കുന്നതായാണ് സൂചന. ഇത് ദിലീപുമായി സംസാരിക്കാനാണ് ഇവരിൽ ചിലർ ഇടയ്ക്കിടെ ജയിലിൽ എത്തുന്നത്. കേസിൽ ഒരു വിട്ടു വീഴ്ചയിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇതുവഴി ദിലീപിനെ പുറത്തെത്തിക്കാനും ശ്രമം നടക്കുന്നു. ആവശ്യമെങ്കിൽ പരാതിക്കാരെ കൊണ്ട്തന്നെ കേസിനെ ദുർബലമാക്കാനും സാധ്യത ഏറെയാണ്. ഇതിനായി ദിലീപിനെ അനുകൂലിക്കുന്ന അമ്മ സംഘടനയിലെ ഒരുവിഭാഗം പ്രവർത്തകർ പരാതിക്കാരിയായ നടിക്ക് കോടികൾ നൽകി കേസിനെ ഇല്ലാതാകാൻ ശ്രമിക്കുന്നു എന്നതാണ് പുറത്തുവരുന്ന വിവരം. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും

0Shares