നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

  • Post category:news
  • Reading time:1 min read
You are currently viewing നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ജാമ്യംതേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. പോലീസിന്റെ നിലപാടുകളെ ചോദ്യം ചെയ്തു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഇത് പ്രോസിക്യൂഷന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകള്‍. പണം ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് പള്‍സര്‍ സുനി വിളിച്ച വിവരം 20 ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപ് പോലീസിനെ അറിയിച്ചത് എന്നതാണ് അറസ്റ്റിനു പ്രധാന കാരണമായി പോലീസ് നിരത്തിയത്.

എന്നാല്‍, ഏപ്രില്‍ പത്താം തീയതി നാദിര്‍ഷയ്ക്ക് രണ്ടാമത്തെ കോള്‍ വന്നപ്പോള്‍ തന്നെ ഇതിന്റെ ശബ്ദരേഖയുള്‍പ്പെടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഈ വിവരം അറിയിച്ചിരുന്നതായും ജാമ്യാപേക്ഷയില്‍ പറയുന്നു. മഞ്ജു വാര്യര്‍ക്കും, എഡിജിപി ബി. സന്ധ്യക്കുമെതിരെ ജാമ്യാപേക്ഷയില്‍ ഗുരുതര ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. മഞ്ജുവും എഡിജിപിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും തന്നെ ചോദ്യം ചെയ്യുമ്‌ബോള്‍ മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും കാര്യം പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നെന്നും ജാമ്യാപേക്ഷയിലുണ്ട്.

0Shares