കോഴിക്കോട്: രണ്ടാമൂഴം സിനിമയില്‍ നിന്നും ചിത്രത്തിന്റെ രചിതാവ് എം.ടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങി. ചിത്രത്തിനായി കൈമാറിയ തിരക്കഥ തിരിച്ചുവാങ്ങുമെന്ന് എംടി പറയുന്നു. ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടിയുടെ നടപടി. തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണെന്നും തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും വ്യക്തമാക്കി.
നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് എം.ടി് രണ്ടാമൂഴം കഥയുണ്ടാക്കിയത്. എന്നാല്‍ എം.ടി കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നാണ് പരാതി. തിരക്കഥ കിട്ടുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ തുകയു മടക്കി നല്‍കാനാണ് ഉദ്ദേശം. അതേസമയം സംവിധായകനും നിര്‍മ്മാതാവും പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന പ്രോജക്ട് ആയിരുന്നു അത്. ശ്രീകുമാര്‍ മേനോന് സംവിധായകനായാണ് നേരത്തെ രണ്ടാംമൂഴം ഒരുക്കാന്‍ ഇരിക്കുന്നത്.
പ്രവാസി വ്യവസായി ബി.ആര് ഷെട്ടി സിനിമയ്ക്കായി 1000 കോടിയായിരുന്നു മുതല്‍മുടക്കും പറഞ്ഞുകേട്ടിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ടു ഭാഗങ്ങളായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്. മഹാഭാരതത്തിലെ ഭീമന്റെ ജീവിതം പകര്‍ത്തുന്ന എം.ടിയുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയാണ് മോഹന്‍ലാലിനെ ഭീമനാക്കി ചിത്രം പദ്ധതിയിട്ടത്.
നടന് മോഹന്‍ലാലിന് തിരിച്ചടി; ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന രണ്ടാമൂഴം സിനിമയില്‍ നിന്നും എം.ടി പിന്മാറി