നടന്‍ ദിലീപിൻ്റെ ജന്മദിനം ആഘോഷമാക്കി കാസര്‍കോട്ടെ ആരാധകര്‍; ജനറലാശുപത്രിയില്‍ രക്തദാനം നടത്തി

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ ദിലീപിൻ്റെ ജന്മദിനം ആഘോഷമാക്കി കാസര്‍കോട്ടെ ആരാധകര്‍;  ജനറലാശുപത്രിയില്‍ രക്തദാനം നടത്തി

കാസര്‍കോട്: ജനപ്രിയനായകന്‍ ദിലീപിന്റെ ജന്മദിനാഘോഷത്തിന് ഭാഗമായി ഓള്‍ കേരള ദിലീപ് ഫാന്‍സ് ആന്‍ഡ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തി. ഇരുപത്തിയഞ്ചോളം വരുന്ന ഫാന്‍സ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ശനിയായഴ്ച രാവിലെ രക്തദാനം മഹാദാനം എന്ന സന്ദേശവുമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രക്തദാനം നടത്തി. തുടര്‍ന്ന് ഉച്ചയ്ക്ക് കാരുണ്യത്തിന്റെ സ്പര്‍ശവുമായി പെരിയ വൃദ്ധസദനത്തിലെ നിവാസികള്‍ക്കായി ഒരുനേരത്തെ ഭക്ഷണ വിതരണവും നടത്തി. അവര്‍ക്കൊപ്പം ആരാധകര്‍ സദ്യയുണ്ടു.

0Shares