നടക്കുന്നത് തീയ്യസമുദായത്തെ തീർത്തും വ്യത്യസ്തമായ ഈഴവ എന്ന ജാതിയായി പരിവർത്തനം ചെയ്യാനുള്ള ആസൂത്രിതശ്രമം; എതിര്‍പ്പുമായി തീയ്യക്ഷേമസഭ

  • Post category:news
  • Reading time:1 min read
You are currently viewing നടക്കുന്നത് തീയ്യസമുദായത്തെ തീർത്തും വ്യത്യസ്തമായ ഈഴവ എന്ന ജാതിയായി പരിവർത്തനം ചെയ്യാനുള്ള ആസൂത്രിതശ്രമം; എതിര്‍പ്പുമായി തീയ്യക്ഷേമസഭ

കാസർകോട് (ചെറുവത്തൂർ): ആസൂത്രിത ജാതിപരിവർത്തനത്തിലൂടെ തീയ്യസമുദായത്തിനുണ്ടാകുന്ന സാമൂഹിക സാമ്പത്തിക നഷ്ടത്തിനെതിരെ തീയ്യക്ഷേമസഭ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലം ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന സെമിനാറിലാണ് തീരുമാനം കൈക്കൊണ്ടത്.

തനത്‌ സാമൂഹിക – സാംസ്കാരിക ഘടനയുള്ള തീയ്യസമുദായത്തെ തീർത്തും വ്യത്യസ്തമായ ഈഴവ എന്ന ജാതിയായി പരിവർത്തനം ചെയ്യാനുള്ള ആസൂത്രിതശ്രമം പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുകയാണെന്ന് യോഗത്തില്‍ വിലയിരുത്തി. സർക്കാർ രേഖകളിൽ തീയ്യസമുദായത്തെ ആദ്യം തിരുവിതാംകൂറിലെ ഈഴവരുടെ ഉപജാതിയാക്കി മാറ്റുകയും ക്രമേണ പട്ടികയിൽ നിന്നും എടുത്ത്‌ കളയുകയും ചെയ്യുക വഴി സർക്കാർ രേഖകളിലും പ്രൊഫഷണൽ കോഴ്സുകളിലേക്ക്‌ അപേക്ഷിക്കുമ്പോഴും മറ്റൊരു ജാതിയായ ഈഴവ എന്ന് അടയാളപ്പെടുത്തേണ്ടി വരുന്നുണ്ട്‌.

അതോടൊപ്പം ജനസംഖ്യാനുപാതികമായ സംവരണം പിന്നോക്കവിഭാഗമായ തീയ്യസമുദായത്തിന് ലഭിക്കുന്നില്ല. ഇക്കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തിരമായി പരിഹാരം കാണണമെന്നും സെമിനാർ ആവശ്യപ്പെട്ടു. നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത്‌ ഭഗവതി ക്ഷേത്ര സ്ഥാനികന്മാരുടെ സാന്നിധ്യത്തിൽ കഴകം അന്തിത്തിരിയന്മാർ ഭദ്രദീപം കൊളുത്തിൽ സെമിനാർ ഉൽഘാടനം ചെയ്തു. പുരുഷോത്തം പുതുക്കുടി വിഷയാവതരണം നടത്തി.

ചെയർമാൻ രതീഷ്‌ ബാബു എ. കെ അദ്ധ്യക്ഷനായി. തുരുത്തി കഴകം ഭാരവാഹികളായ കരുണാകരൻ ചെറുവത്തൂർ , ചന്ദ്രൻ അച്ചാംതുരുത്തി , സുകേഷ്‌ ഒളവറ , സുനിത്ത്‌ പൊഞ്ചാടൻ സംസാരിച്ചു. തീയ്യക്ഷേമസഭയുടെ ലോഗോ പ്രകാശനം ഭാസ്കരൻ അച്ചൻ നിർവ്വഹിച്ചു. തീയ്യക്ഷേമസഭ ജനറൽ കൺവീനർ വിനോദ്‌ തുരുത്തി സ്വാഗതവും , ട്രഷറർ ശ്രീരാജ്‌ പാലക്കാട്ട്‌ നന്ദിയും പറഞ്ഞു.

0Shares