ദേലംപാടി: ദേലംപാടി ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മുസ്ഥഫ ഹാജി അസിസ്റ്റന്റ് എഞ്ചിനീയര്‍ സതീശന് വയല നല്കി നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം മാധവന്, സെക്രട്ടറി കെ.എം ശര്‍മ്മ, എച്ച്.സി ബൈജു, ടി.എ പ്രമോദ്, വി.ഇ.ഒ അനീഷ്, എ.എ സുരേഷ് എന്നിവര്‍ സംസാരിച്ചു. 
സുധ, എ.എ ഗോപാല കൃഷ്ണന്, എ.എ വിനോദ്, നവീന്‍, നികിത, നാതിറ, സുനിത, സി.ഡി.എസ് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ സംബന്ധിച്ചു. ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി സ്വാഗതവും, ഹംസ നന്ദിയും പറഞ്ഞു.