
പെരിയ: ഉത്തര മലബാറിലെ തെയ്യങ്ങളുടെ അനുഷ്ഠാനവും ചരിത്രപരമായ പ്രാധാന്യവും ലോകത്തെ അറിയിക്കുന്നതിനായി ബി.ആർ.ഡി.സി.യുടെ പദ്ധതി വരുന്നു. വെറുതെ കാണുന്നതിന് അപ്പുറം അതിന്‍റെ ആചാര സവിശേഷതകളെ ഉൾക്കൊണ്ടുകൊണ്ട് വിവിധ രാജ്യങ്ങളിലെ സഞ്ചാരികൾക്ക് മനസ്സിലാക്കാനും പഠിക്കാനുമുള്ള സംരംഭത്തിനാണ് ബി.ആർ.ഡി.സി. തുടക്കമിടുന്നത്.

ഈ ലക്ഷ്യത്തിലേക്കായി കല്യോട്ട് പെരുങ്കളിയാട്ട കമ്മിറ്റിയുമായി സഹചരിച്ച് തിങ്കളാഴ്ച 100ൽപ്പരം വിവിധ സമുദായകഴക പ്രതിനിധികളുടെ സംഗമം നടക്കും. ചടങ്ങിൽ തെയ്യങ്ങളുടെ സമഗ്രവിവരങ്ങൾ ലഭ്യമാകുന്ന ആപ്പ് ബി.ആർ.ഡി.സി. പുറത്തിറക്കും. ഇതിനെല്ലാം പുറമേ തെയ്യാട്ടക്കാവുകളെ യോജിപ്പിച്ചുകൊണ്ടുള്ള തെയ്യം കലണ്ടർ ബി.ആർ.ഡി.സി. രൂപകല്പനചെയ്യുന്നുണ്ട്.
