തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും: ആന ഉടമകളുടെ സംഘടന

  • Post category:news
  • Reading time:1 min read
You are currently viewing തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും: ആന ഉടമകളുടെ സംഘടന

തൃശൂര്‍: പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ആന ഉടമകളുടെ സംഘടന. അധികാരികളില്‍ നിന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.

അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയാണെങ്കിലും പൂര വിളംബരത്തിന് മാത്രം ആനയെ എഴുന്നള്ളിക്കാന്‍ കമ്മറ്റിയുടെ അനുമതിയോട് കൂടി അനുവദിക്കാമെന്നാണ് ഉപദേശം. കര്‍ശന ഉപാധികളോടെ അനുമതി നല്‍കണമെന്നാണ് നിര്‍ദേശിച്ചത്. ആനയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിശ്ചിത അകലത്തില്‍ നിര്‍ത്തണം. പ്രകോപനമില്ലാതെ നോക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു.

ഇത്തരമൊരു കീഴ്വഴക്കമുണ്ടാക്കുന്നത് കേരള വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനമുള്ളത് കൊണ്ടാണെന്നും ഭാവിയിലും പൊതുതാത്പര്യം കണക്കിലെടുത്ത് ഇത്തരം തീരുമാനമെടുക്കരുതെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു. അപകടമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ആന ഉടമകളില്‍ നിന്നും ഉറപ്പുവാങ്ങണമെന്നും അഡ്വക്കറ്റ് ജനറല്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആന ഉടമകളുടെ പ്രതികരണം.

0Shares