തൃശൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; ഒരു കുട്ടിയുടെ നിലഗുരുതരം.

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; ഒരു കുട്ടിയുടെ നിലഗുരുതരം.

തൃശൂര്‍: എരുമപ്പെട്ടിക്കടുത്ത് കടങ്ങോടില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടങ്ങോട് കൊട്ടിലിപറമ്പില്‍ സുരേഷ്‌കുമാര്‍(37) ഭാര്യ ധന്യ(33) മക്കളായ വൈഗ(9) വൈശാഖി(6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇളയകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം.

സുരേഷിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലും മറ്റുള്ളവരുടെ മൃതദേഹം കിണറ്റിലുമാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കിണറ്റിലെറിഞ്ഞ ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് കരുതുന്നു. കുടുംബത്തിലെ ഇളയകുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി വരികയാണ്.

0Shares