തുളുനാടന്‍ പ്രകൃതി ബോധത്തിൻ്റെ അടയാളങ്ങള്‍ കാട്ടുന്ന ജലതരംഗം’ ഡോക്യുഫിക്ഷനു തിരി തെളിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing തുളുനാടന്‍ പ്രകൃതി ബോധത്തിൻ്റെ അടയാളങ്ങള്‍ കാട്ടുന്ന ജലതരംഗം’ ഡോക്യുഫിക്ഷനു തിരി തെളിഞ്ഞു

കാസര്‍കോട്: കുണ്ടാര്‍ എ.യു.പി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ സഹായത്തോടെ നിര്‍മിക്കുന്ന ‘ജലതരംഗം’ ഡോക്യുഫിക്ഷനു തിരി തെളിഞ്ഞു. ഭൂമിയെ നീലഗോളമാക്കി നിലനിര്‍ത്തുന്ന ജലത്തിന്റെ സമഗ്ര സൗന്ദര്യവും പ്രാധാന്യവും ഈ ലഘു ചിത്രം ചര്‍ച്ച ചെയ്യുന്നു. പള്ളങ്ങള്‍, തുരങ്കങ്ങള്‍, മതക്കങ്ങള്‍ എന്നിങ്ങനെയുള്ള സ്വാഭാവിക ജലസ്രോതസ്സുകളടക്കം തുളുനാടന്‍ പ്രകൃതി ബോധത്തിന്റെ അടയാളങ്ങള്‍ ചിത്രം കാട്ടിത്തരുന്നു. ജലത്തെ മുന്‍നിര്‍ത്തിയുള്ള ആഘോഷങ്ങളും ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം ‘ജലതരംഗം’ പ്രമേയമാക്കുന്നു. കുമ്പള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൈലാസ മൂര്‍ത്തി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ശശിധരന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ശ്രീവിദ്യ മുഖ്യാതിഥിയായിരുന്നു. കെ ജഗദീശ, പദ്മനാഭന്‍ ബ്ലാത്തൂര്‍, ഉദയന്‍ കുണ്ടംകുഴി, ബാലകൃഷ്ണന്‍ പാലക്കി, സുഭാഷ് വനശ്രീ, അനീഷ് രാജ് പായം, എന്‍.ഗംഗാധരന്‍ നായര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഹാജിറ, നയന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പ്രശാന്ത. കെ സ്വാഗതവും ആശ. ബി നന്ദിയും പറഞ്ഞു.

0Shares