തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകൻ്റെ വീടിനു നേരെ ബോംബേറ്; പ്രവര്‍ത്തകൻ്റെ മാതാവിനും കുട്ടികള്‍ക്കും പരിക്ക്

  • Post category:local news
  • Reading time:1 min read
You are currently viewing തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകൻ്റെ വീടിനു നേരെ ബോംബേറ്; പ്രവര്‍ത്തകൻ്റെ മാതാവിനും കുട്ടികള്‍ക്കും പരിക്ക്

തലശേരി: പെരിങ്ങളത്ത് സി.പി.എം പ്രവര്‍ത്തകൻ്റെ വീടിനു നേരെ ബോംബേറ്. സി.പി.എം പ്രവര്‍ത്തകന്‍ ലിനേഷിൻ്റെ വീടിനു നേരെ വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. വീടിന് നേരെ ബോംബെറിഞ്ഞാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ലിനേഷിൻ്റെ അമ്മ ഉഷക്കും കുട്ടികള്‍ക്കും പരുക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസുകാരാണെന്ന് സി.പി.എം ആരോപിച്ചു.

0Shares