കാസര്‍കോട്: തട്ടിക്കൊണ്ടുപോകല്‍ നാടകമൊരുക്കി കാമുകനൊപ്പം പോയ യുവതിക്ക് ഭര്‍ത്താവ് നല്‍കിയത് എട്ടിന്റെ പണി. സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇതോടെ യുവതിയെ പരവനടുക്കം മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കേണ്ടിവന്നു. ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ നീനുവാ(22)ണ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയത്. അടുത്തിടേ പ്രണയത്തിലായ കണ്ണൂര്‍ ചെറുപുഴ സ്വദേശി ബിനുവിനൊപ്പമാണ് മീനു പോയത്. വീട്ടില്‍ ഒരു സംഘം അതിക്രമിച്ചു കയറിയിട്ടുണ്ടെന്നും തന്നെയും മകനെയും ഉപദ്രവിക്കുന്നുവെന്നും യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചാണ് മുങ്ങിയത്. എന്നാല്‍ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സംശയിച്ചു. തുടര്‍ന്ന് തന്നെ അക്രമിസംഘം കഴുത്തില്‍ കത്തിവെച്ച് മുറിവേല്പിച്ചുവെന്നതിന് കഴുത്തില്‍ നിന്നും ചോര ഒഴുകുന്ന നിലയിലുള്ള ഫോട്ടോയും ഭര്‍ത്താവിന്റെ ഫോണിലേക്ക് യുവതി അയച്ചുകൊടുത്തിരുന്നു. ഇതോടെ പോലീസില്‍ സംശയം വര്‍ധിക്കുകയും ചെയ്തു.
പിന്നീട് സൈബര്‍ സെല്ല് നടത്തിയ അന്വേഷണത്തില്‍ യുവതിയേയും കുഞ്ഞിനേയും കാമുകനേയും കോഴിക്കോട്ടുനിന്നും കണ്ടെത്തി.
കോടതിയില്‍ വെച്ച് ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്പര്യമെന്നാണ് മീനു പറഞ്ഞെങ്കിലും സ്വീകരിക്കാന്‍ മനു തയ്യാറായില്ല. കാമുകനൊപ്പം പോകാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് വീട്ടമ്മയേയും കുട്ടിയേയും മഹിളമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. കോട്ടയം സ്വദേശിനിയായ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട നീനുവും ചിറ്റാരിക്കല്‍ വെള്ളടുക്കം സ്വദേശിയും മാലോത്തെ ബൈക്ക് മെക്കാനിക്കുമായ കൈവേലി മനുവും തമ്മില്‍ ഏതാനും വര്‍ഷം മുമ്പ് പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹത്തിനുശേഷം നീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെച്ച് പ്രാപ്പൊയില്‍ സ്വദേശിയായ ബിനുവെന്ന യുവാവുമായി അടുപ്പത്തിലായതിനാല്‍ മനു യുവതിയെ ജോലിക്ക് പോകുന്നത്തില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു.
തട്ടിക്കൊണ്ടുപോകല്‍ നാടകം; ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്പര്യമെന്ന് യുവതി കോടതിയില്‍; എന്നാല്‍ പ്രണയം ഹോബിയാക്കിയ യുവതിക്ക് ഭര്‍ത്താവ് നല്‍കിയത് എട്ടിൻ്റെ പണി