കാസര്‍കോട്: ഡോക്ടര്‍സ് ദിനാചരണത്തിൻ്റെ ഭാഗമായി ജനമൈത്രി പോലീസ് കാസർകോടും ദേളി എച്ച്.എന്‍.സി ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. HNC ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ: അബൂബക്കറിൻ്റെ അദ്യക്ഷതയിൽ ജില്ലാ പോലീസ് മേധാവി ഡോ:എ ശ്രീനിവാസ് IPS ക്യാമ്പ് ഉൽഘാടനം ചെയ്തു.
ഞായറാഴ്ച രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ക്യാമ്പ്. സ്ത്രീ രോഗ വിഭാഗത്തിൽ ഡോ: അർഷി മുഹമ്മദ്, ശിശുരോഗ വിഭാഗത്തിൽ ഡോ: രാജേഷ്, ENT വിഭാഗത്തിൽ ഡോ: ബിനി മോഹൻ എന്നിവർ രോഗികളെ പരിശോധിച്ചു.
സിവിൽ സർവ്വീസിൽ പ്രവേശിക്കുന്നതിനു മുമ്പ് മൂന്ന് വർഷം ഡോക്ടറായി പ്രാക്ടീസ് നടത്തിയ ഡോ. ശ്രീനിവാസ് IPS മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ശേഷം രോഗികളെ പരിശോധിച്ചത് ക്യാമ്പിലെത്തിയവരിൽ കൗതുകമുണർത്തി.
എച്ച്.എന്‍.സി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഷിജാസ് മംഗലാട്ട് മുഖ്യാതിഥിയായ ചടങ്ങിൽ ഡോ.മുഹമ്മദ് സലീം യൂറോളജിസ്റ്റ്, പി.അജിത് കുമാർ (Sub inspector Kasaragod), ഡോ. മൊയ്തീൻ കുഞ്ഞി (ഫിസിഷ്യൻ ), അബൂ യാസർ കെ.പി (അഡ്മിനിസ്ട്രേറ്റർ) തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീ.അബ്ദുൽ റഹീം ( ഇൻസ്പെക്ടർ ഓഫ് പോലീസ്) സ്വാഗതവും ,ശ്രീ.KPV രാജീവൻ (CRO ജനമൈത്രി ) നന്ദിയും പറഞ്ഞു. ബീറ്റ് ഓഫീസർമാരായ പ്രദീപ്, വിനോദ് കുമാർ, ജിൻസർ, കുമാരൻ,WCPO ബിന്ദു തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി (01.07.2018) ഇന്നത്തെ ചോദ്യം
> ഇന്ത്യക്ക് വെളിയിൽ ഏറ്റവും കൂടുതൽ സിക്കുകാരെ കാണുന്നത് എവിടെയാണ്..?
a) ബ്രിട്ടൻ
b) യു.എ.ഇ
c) അമേരിക്ക
d) സിംഗപ്പൂർ
e) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്.ബി നല്കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.