
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ അഹാന കൃഷ്ണകുമാർ ടോവിനോയുടെ നായികയാവുന്നു. ലൂക്ക എന്നു പേരിട്ട ചിത്രം അരുണ്‍ ബോസ് ആണ് സംവിധാനം ചെയ്യുന്നത്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യില്‍ നിവിന്റെ സഹോദരിവേഷം ആണ് അഹാന അവസാനം മലയാളത്തിൽ ചെയ്തത്.

ലൂക്കയുടെ തിരക്കഥ ഒരുക്കുന്നത് അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ്. ക്യാമറ നിമിഷ് രവി. സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് പ്രൊഡക്ഷന്‍ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
