ഞങ്ങള്‍ മാതാപിതാക്കളും മക്കളുമെല്ലാം ഒരുമിച്ച് ഒരുമുറിയിലാണ് കിടന്നുറങ്ങുന്നത്; കാരണം വെളിപ്പെടുത്തി നടി അഹാന കൃഷ്ണ

  • Post category:news
  • Reading time:1 min read
You are currently viewing ഞങ്ങള്‍ മാതാപിതാക്കളും മക്കളുമെല്ലാം ഒരുമിച്ച് ഒരുമുറിയിലാണ് കിടന്നുറങ്ങുന്നത്; കാരണം വെളിപ്പെടുത്തി നടി അഹാന കൃഷ്ണ

മലയാള സിനിമയിൽ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റേത് .സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏകനടനെന്നാണ് കൃഷ്ണകുമാറിനെ പറയാറുള്ളത് . മലയാള സിനിമയിൽ കൃഷ്ണകുമാർ വളരെ നല്ല കഥാപാത്രങ്ങളായിരുന്നു ചെയിതിട്ടുണ്ടായിരുന്നത്. നായകനായും വില്ലനായും വളരെ ഏറെ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നായകനാണ് കൃഷ്ണകുമാർ.അച്ഛന് പുറകെ മകൾ അഹാനയും സിനിമയിൽ എത്തിയിരുന്നു.

രാജീന് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന കൃഷ്ണയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് ഗീതു മോഹന്‍ദാസായിരുന്നുവെന്ന് താരപുത്രി പറയുന്നു. മാതാപിതാക്കളും മക്കളുമെല്ലാം ഒരുമിച്ച് ഒരുമുറിയിലാണ് കിടന്നുറങ്ങുന്നതെന്ന പ്രത്യേകതയും ഇവരുടെ കുടുംബത്തിനുണ്ട്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് അഹാന കൃഷ്ണ തുറന്നുപറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കും ഇക്കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. കൃത്യമായി 8 മണിക്കൂര്‍ ഉറങ്ങാമെന്നുള്ളതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം.

റൂമില്‍ കയറുന്നതിന് മുന്‍പ് എല്ലാവരും മൊബൈല്‍ പുറത്തുവെക്കണമന്ന നിബന്ധനയുണ്ട്. ഞങ്ങള്‍ നാല് പേരും നാല് മുറിയില്‍ കിടന്നാല്‍ നാല് എസി പ്രവര്‍ത്തിപ്പിക്കേണ്ടേ, വൈദ്യുതി ബില്‍ കൂടില്ലേ, ഇതാവുമ്പോള്‍ ആ പ്രശ്‌നമില്ലെന്നും താരപുത്രി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അഹാന മനസ്സ് തുറന്നത്.

0Shares