ജൈവ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പുത്തിഗെയില്‍ ഇക്കോഷോപ്പ് തുറന്നു

  • Post category:local news
  • Reading time:1 min read
You are currently viewing ജൈവ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പുത്തിഗെയില്‍ ഇക്കോഷോപ്പ് തുറന്നു

പുത്തിഗെ: ജൈവ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പുത്തിഗെ കൃഷിഭവന് മുന്നില്‍ ആരംഭിച്ച ഇക്കോഷോപ്പ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ജെ അരുണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ് അധ്യക്ഷയായി. ഡെപ്യൂട്ടി ഡയരക്ടര്‍ മേരി ജോര്‍ജ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി ജോസഫ് ആദ്യ വില്‍പന നിര്‍വഹിച്ചു. പി മഹമൂദ് ഏറ്റുവാങ്ങി.ഡെപ്യൂട്ടി ഡയരക്ടര്‍ സിസി ജോര്‍ജ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ചനിയ, വൈ ശാന്തി, പഞ്ചായത്തംഗങ്ങളായ എം അബ്ദുല്ല, ചന്ദ്രാവതി, നഫീസ, എം ചന്ദ്ര, ഹേമാവതി, ബാലസുബ്രഹ്മണ്യ ചക്കണിഗെ, മനോഹരന്‍ പൊണങ്കള സംസാരിച്ചു. കൃഷി ഓഫീസര്‍ ബി എച്ച് നഫീസത്ത് ഹംഷീന സ്വാഗതവും ഷുക്കൂര്‍ കാണാജെ നന്ദിയും പറഞ്ഞു.

0Shares