പുത്തിഗെ: ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍കോട് പ്രസിണ്ട് കെ.വി.അഭിലാഷ് അധ്യഷനായി. മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ജനറല്‍ മാനേജര്‍ ഉമ്മര്‍ സക്കാഫി മുഖ്യാഥിതിയായിരുന്നു.
കെ.ബി അബ്ദുള്‍ മജീദ്, സി.കെ.അജിത്ത്കുമാര്‍, റാഫി ഐഡിയല്‍, ഡോ.അജിതേഷ്, ഡോ. ഫാത്തിമത്ത് നുസ്റിന്, റംസാദ് അബ്ദുള്ള, സഫ്വാന് ചെടേക്കാല്‍, യു.രാഘവ എന്നിവര്‍ സംസാരിച്ചു. സ്ക്കൂള് പ്രിന്‍സിപ്പല്‍ എം.ടി. രൂപേഷ് സ്വാഗതവും അഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.
ജെ.സി.ഐ പുത്തിഗെയില്‍ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു