ജെ.സി.ഐ കാസര്‍കോടിന്റെ ‘ടേണിംഗ് പോയിന്റ്’ ഏകദിന പരിശീലന പരിപാടി നാളെ

  • Post category:local news
  • Reading time:1 min read
You are currently viewing ജെ.സി.ഐ കാസര്‍കോടിന്റെ ‘ടേണിംഗ് പോയിന്റ്’ ഏകദിന പരിശീലന പരിപാടി നാളെ

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ടേണിംഗ് പോയിന്റ്’ ഏകദിന പരിശീലന പരിപാടി ഞായര്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ ബേക്കല്‍ ലളിത് റിസോട്ടില്‍ നടക്കും. അന്താരാഷ്ട പരിശീലകന്‍ ജി. ബാലചന്ദ്രന്‍ പരിപാടി കൈകാര്യം ചെയ്യും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യം വെച്ച് കൊണ്ടാണ് പരിശീലന മൊഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്.വ്യാപാര – വാണിജ്യ രംഗത്ത് വിജയ പടവുകള്‍ കയറിയവര്‍ക്കും, കയറാന്‍ ശ്രമിക്കുന്നവര്‍ക്കും, ആഗ്രഹിക്കുന്നവര്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടണം.

0Shares