ജെ.എസ്. ജഗദീഷ് സിങ് കേഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു.

  • Post category:news
  • Reading time:1 min read
You are currently viewing ജെ.എസ്. ജഗദീഷ് സിങ് കേഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു.

ന്യൂഡല്‍ഹി: ജസ്റ്റിസ് ജെ.എസ്. ജഗദീഷ് സിങ് കേഹാര്‍ സുപ്രീം കോടതിയുടെ 44-ാമത്തെ ചീഫ് ജസ്റ്റിസായി അധികാരമേറ്റു. ദില്ലിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി സത്യാവാചകം ചൊല്ലിക്കൊടുത്തു. സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് കേഹാര്‍.

ഉത്തരാഖണ്ഡ്, കര്‍ണാടക ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി അദ്ദേഹം നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ വിരമിച്ച
ഒഴിവിലേക്കാണ് കേഹാറിന്റെ നിയമനം. 64കാരനായ കേഹാറിന് ഏഴുമാസത്തോളം മാത്രമെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരനാകൂ. 65 വയസാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിരമിക്കല്‍ പ്രായം.
0Shares