ജില്ലാ പൊലീസ് മേധാവി വാക്കുപാലിച്ചു; ആഴ്ചകള്‍ക്ക് ശേഷം സീതാംഗോളിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്യമായി

  • Post category:news
  • Reading time:1 min read
You are currently viewing ജില്ലാ പൊലീസ് മേധാവി വാക്കുപാലിച്ചു; ആഴ്ചകള്‍ക്ക് ശേഷം സീതാംഗോളിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്യമായി

കുമ്പള: ആഴ്ചകള്‍ക്ക് മുമ്പ് ജനമൈത്രി പോലീസ് നടത്തിയ കൂട്ടയോട്ടത്തിന് ശേഷം നടന്ന സൗഹൃദ യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി നല്‍കിയ വാക്കുപാലിച്ചു. അടിക്കടി അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സീതാംഗോളിയില്‍ 24 മണിക്കൂറും പോലീസ് നിരീക്ഷണം യാഥാര്‍ത്ഥ്യമാക്കി പോലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. സീതാംഗോളി ജംഗ്ഷനില്‍ നാട്ടുകാരുടെയും വ്യാപാരികളുടെയും സഹകരണത്തോടെ നിര്‍മ്മിച്ച കെട്ടിടത്തിലാണ് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. കുമ്പള പോലീസ് സ്റ്റേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡ് പോസ്റ്റില്‍ മൂന്നു പൊലീസുകാര്‍ സ്ഥിരമായി ഉണ്ടാവും. ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസും പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് അരുണയും താക്കോല്‍ ഏറ്റു വാങ്ങി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് അരുണ അദ്ധ്യക്ഷയായി.മാലിക്ക് ദീനാര്‍ കോളേജ് കുട്ടികള്‍ പ്രാര്‍ത്ഥന നടത്തി. സി സി ക്യാമറയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡി.വൈ.എസ്.പി. എം.വി സുകുമാരന്‍ നിര്‍വ്വഹിച്ചു. കുടി വെള്ള വിതരണം ഉദ്ഘാടനം കുമ്പള സി.ഐ കെ പ്രേംസദന്‍ നിര്‍വ്വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് നസീര്‍ കണ്ണൂര്‍, പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ സെക്രട്ടറി മഹേഷ്, അനിത ക്രാസ്റ്റ, കെ.എസ്.ഇ.ബി അസി എക്‌സി എന്‍ജിനിയര്‍ ഭാസ്‌കരന്‍, മാലിക് ദീനാര്‍ പ്രിന്‍സിപ്പല്‍ ഉദയ കുമാര്‍ ബി, മെമ്പര്‍ ഇ.കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares