‘ജിമിക്കി കമ്മല്‍’ പാട്ടിനൊപ്പം താളം പിടിക്കാന്‍ തോന്നാറുണ്ടെന്ന് ചിന്താ ജെറോം; ട്രോള്‍ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ മുന്‍ പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞുകൊണ്ട് യുവജനകമ്മീഷന്‍ അധ്യക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing ‘ജിമിക്കി കമ്മല്‍’ പാട്ടിനൊപ്പം താളം പിടിക്കാന്‍ തോന്നാറുണ്ടെന്ന് ചിന്താ ജെറോം; ട്രോള്‍ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ മുന്‍ പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞുകൊണ്ട് യുവജനകമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊപ്പം താളം പിടിക്കാന്‍ തോന്നാറുണ്ടെന്ന് യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. പാട്ടുമായി ബന്ധപ്പെട്ട് ചിന്ത നടത്തിയ പരാമര്‍ശങ്ങള്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച സാഹചര്യത്തിലാണ് വിവാദ പ്രതികരണത്തില്‍ നിന്നുള്ള മലക്കംമറിച്ചില്‍. ജിമ്മിക്കി കമ്മല്‍ എന്ന പാട്ട് എല്ലാവരെയും പോലെ തനിക്കും കേള്‍ക്കാന്‍ ഇഷ്ടമാണെന്നും അതിനൊപ്പം താളം പിടിക്കാറുണ്ടെന്നുമായിരുന്നു ചിന്ത പറഞ്ഞത്.

മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ വിട്ട് മറ്റ് ഭാഷകളിലേക്ക് വരെ പോയ ആ പാട്ട് തീര്‍ച്ചയായും മലയാളികള്‍ക്കൊക്കെ അഭിമാനമാണ്. കേരളം പോലെ ഒരു സംസ്ഥാനത്തുണ്ടായ പാട്ട് ഭാഷകള്‍ക്കതീതമായി മറ്റ് സംസ്ഥാനങ്ങള്‍ ഏറ്റെടുത്തത് തീര്‍ച്ചയായും അഭിമാനം തന്നെയാണ്. അതിന്റെ സംഗീതത്തെക്കുറിച്ച് താന്‍ ഒരിക്കലും സൂചിപ്പിച്ചിട്ടില്ല. കല കലയ്ക്കു വേണ്ടിയാണോ അതേ സാമൂഹ്യ പരിവര്‍ത്തനത്തിന് ഉപയോഗിക്കപ്പെടേണ്ടതാണോ എന്ന് കാലകാലമായി സമൂഹത്തില്‍ ഉയര്‍ന്നു വന്ന ഒരു ചര്‍ച്ചയെക്കുറിച്ച് മാത്രമായിരുന്നു പ്രസംഗത്തില്‍ തന്റെ പരാമര്‍ശമെന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിന്ത പറയുന്നു.

കല ഏത് തരത്തിലായിരിക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ അവിടെ താന്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ കുറച്ചു ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് നിലവിലെ വിവാദങ്ങള്‍ എന്നും മംഗളം ടെലിവിഷനിലെ മാരിവില്‍ പോലെ മനസിജര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ചിന്ത വ്യക്തമാക്കി.

0Shares