ചെര്‍ക്കളയില്‍ നിര്‍ത്തിയിട്ട ലോറി തനിയേ നീങ്ങി തലകീഴായിമറിഞ്ഞു; റോഡരികില്‍ ആള്‍ക്കാരില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി

  • Post category:local news
  • Reading time:1 min read
You are currently viewing ചെര്‍ക്കളയില്‍ നിര്‍ത്തിയിട്ട ലോറി തനിയേ നീങ്ങി തലകീഴായിമറിഞ്ഞു; റോഡരികില്‍ ആള്‍ക്കാരില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് ഒരുലോഡ് സിമന്റുമായെത്തിയ ലോറി തനിയേ നീങ്ങി തലകീഴായിമറിഞ്ഞു. ലോറിയില്‍ ഡ്രൈവറും അപകട സ്ഥാലത്ത് ആള്‍ക്കാരുമില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന പാതയിലെ കെ.കെ പുറത്തെ റോഡിലാണ് സംഭവം. കെ.കെ പുറത്തെ ഗോഡൗണില്‍ സിമന്റിറക്കാനെത്തിയതായിരുന്നു ലോറി. ഡ്രൈവര്‍ കെ.കെ പുറത്തെ റോഡരികില്‍ ലോറി നിര്‍ത്തിയ ഫോണ്‍ ചെയ്യുന്നതിനിടേ തനിയേ നീങ്ങുകയായിരുന്നു. ഇറക്കമായതിനാല്‍ അമ്പതുമീറ്റര്‍ നീങ്ങിയ ലോറി തലകീഴായി മറിഞ്ഞു. ലോറി പാടെ തകര്‍ന്നിട്ടുണ്ട്. സിമന്റു ചാക്കുകളും പുറത്തേക്ക് തെറിച്ചിട്ടുണ്ട്.

0Shares