ചെര്‍ക്കളം അബ്ദുല്ലയുടേയും പി.ബി അബ്ദുല്‍ റസാഖിൻ്റെ യും വസതികള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ചെര്‍ക്കളം അബ്ദുല്ലയുടേയും പി.ബി അബ്ദുല്‍ റസാഖിൻ്റെ യും വസതികള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കാസര്‍കോട്: അന്തരിച്ച മുസ്ലീംലീഗ് നേതാക്കളുടെ വസതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മുന്‍മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന ട്രഷറുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടേയും മഞ്ചേശ്വരം എം.എല്‍.എ പിബി അബ്ദുല്‍ റസാഖിന്റെയും വീടുകളിലെത്തിയ മുഖ്യമന്ത്രി ഇരുകുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. ചെര്‍ക്കളത്തിന്റെ വസതിയില്‍ തൃക്കരിപ്പൂര്‍ എം.എല്‍. എ.എം രാജഗോപാലന്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പി.ബി അബ്ദുല്‍ റസാഖ് ഒക്ടോബര്‍ 20 നാണ് മരണപ്പെട്ടത്. ചെര്‍ക്കളം അബ്ദുല്ലയുടെ വീട്ടില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലീംലീഗ് സംസ്ഥാന ട്രഷററും മുന്‍മന്ത്രിയുമായ സി.ടി അഹമ്മദലി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം, മുസ്ലീംലീഗ് സെക്രട്ടറി മൂസാ ബി ചെര്‍ക്കള എന്നിവരും വീട്ടിലെത്തിയിരുന്നു. ജുലൈ 27 നായിരുന്നു ചെര്‍ക്കളം അബ്ദുല്ല മരണപ്പെട്ടത്.

0Shares